ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ സച്ചിദാനന്ദന്. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള സച്ചിദാനന്ദന്‍ നിലവില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
- Advertisement -
ലോകത്തിലെ വിവിധ ഭാഷകളിലെ കവിതകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കവിതകള്‍ പതിനെട്ടു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
- Advertisement -