Ultimate magazine theme for WordPress.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നത് ദുരൂഹ താല്പര്യ സംരക്ഷണത്തിനും പ്രൊപ്പഗാണ്ട നിർമ്മിതിക്കും വേണ്ടി

0

മാനന്തവാടി:രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നത് ദുരൂഹ താല്പര്യ സംരക്ഷണത്തിനും പ്രൊപ്പഗാണ്ട നിർമ്മിതിക്കും വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറക്കൽ ആരോപിച്ചു മാനന്തവാടി മണ്ഡലം പ്രവർത്തക കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവനായും മോഡി സർക്കാർ സ്വകാര്യവത്കരിച്ചുകൊണ്ടിരിക്കുമ്പോൾ കോർപറേറ്റ് കടന്നുകയറ്റത്തിനപ്പുറം മോഡി ഗവണ്മെന്റിന്റെ ദുരൂഹ താല്പര്യങ്ങൾ ചർച്ചയാക്കപ്പെടേണ്ടതാണ്.സാമൂഹിക ദ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാൻ പ്രോപഗണ്ടകളും വിധ്വംസക,ആക്രമണ പ്രവർത്തനങ്ങളും നടത്തുന്ന ആർഎസ്എസ് സംവിധാനത്തിന് സ്വകാര്യാവത്കരണത്തിൽ പ്രിത്യേക താല്പര്യമുണ്ട്.സർക്കാർ സംവിധാനത്തിൽ നിന്നുമാറി പൊതുമേഖലാ സ്ഥാപനങ്ങൾ പ്രിത്യേകിച്ച് അന്താരാഷ്ട്ര ആഭ്യന്തര ചരക്കുനീക്ക സംവിധാനങ്ങൾ ആർഎസ്എസ് അനുഭാവ കോർപറേറ്റുകൾ കയ്യടക്കുന്നതോടെ ദുരൂഹ,വിധ്വംസക പ്രവർത്തനങ്ങൾക്ക് ഈ സംവിധാനത്തെ ഉപയോഗിക്കാൻ ആർഎസ്എസിനാവുന്നു.ഇന്ത്യയിലെ തന്നെ ലഹരി പറുദീസാ ആവുകയാണ് ഗുജറാത്ത്.

അദാനി പോർട്ട് വഴി നിരീക്ഷണങ്ങളില്ലാതെ കടന്നുവരുന്ന വിദേശ ലഹരിവസ്തുക്കളാണിതിനു കാരണം.30,000 കോടി രൂപയുടെ മയക്കുമരുന്ന് അദാനി തുറമുഖത്ത്‌ നിന്നും കണ്ടെടുത്തിരുന്നു.അത് പോലെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും തുറമുഖങ്ങളിൽ നിന്നും കണ്ടെടുക്കുന്നുണ്ട്.കള്ളപണ വെളുപ്പുക്കൽ മാഫിയകൾ പരോക്ഷമായി നിയന്ദ്രിക്കുന്ന ഇവിടെങ്ങളിൽ നിന്നുള്ള ഇത്തരം പ്രവർത്തനങ്ങളിൽ അദാനി ഗ്രൂപ്പും സർക്കാരും മൗനികളാവുമ്പോൾ ഇതിനു പിന്നിലെ ബന്ധങ്ങൾ ഊഹിക്കാവുന്നതാണ്.ഈ വിഷയങ്ങളിലെ വാർത്തകൾ ആർഎസ്എസ് അനുകൂല വാർത്താമാധ്യമങ്ങൾ സത്യം മറച്ചുവച്ച് പ്രിത്യേക വിഭാങ്ങങ്ങളെയും സമുദായങ്ങളെയും പ്രതിസ്ഥാനത്ത് നിർത്തി വിഭജന പ്രൊപഗണ്ടകൾ നിർമ്മിക്കുകയും ചെയ്യുന്നു.ഇത്തരം ആർഎസ്‌എസ് രാജ്യവിരുദ്ധ തർപ്പര്യങ്ങൾ കൂടി സ്വകാര്യവത്കരണ പശ്ചാത്തലത്തിൽ ഉണ്ടെന്നത് ചർച്ചചെയ്യാനും രാജ്യവിരുദ്ധാശയങ്ങൾ രാജ്യകാരം തീരുമാനിക്കുമ്പോൾ ജനാധിപത്യ സംരക്ഷണത്തിനായി പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അഡ്വ അയ്യൂബ്,ജില്ലാ ജനറൽ സെക്രട്ടറി നാസർ തുരുത്തിയിൽ .മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി,സെക്രട്ടറിസുബൈർ .എസ് ഡി റ്റി യു ജില്ലാ ജനറൽ സെക്രട്ടറി,ഫൈസൽപഞ്ചാര കൊല്ലിമുസ്തഫ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

- Advertisement -

Leave A Reply

Your email address will not be published.