കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തില്‍: മന്ത്രി സജി ചെറിയാന്‍
മറ്റു സ്കൂളുകളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത് പത്തര ലക്ഷം കുട്ടികൾ
ആലപ്പുഴ: വികസിത രാജ്യങ്ങളിലെ സ്‌കൂളുകളോട കിടപിടിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മാറിയെന്ന് ഫിഷറീസ്, സാസംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. എല്ലാതരം വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠനവും മികച്ച അടിസ്ഥാന സൗകര്യങ്ങളും പൊതുവിദ്യാലയങ്ങള്‍ ഉറപ്പാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കീരിക്കാട് ഗവണ്‍മെന്റ് എല.പി. എസ്സിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിനായി കേരളത്തിലെ വിവിധ പൊതുവിദ്യാലയങ്ങളിലായി ഇതുവരെ 1400 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. മികച്ച പൊതുവിദ്യാലയങ്ങള്‍ സൃഷ്ടിക്കാൻ ദീര്‍ഘവീക്ഷണത്തോടെയും ക്രിയാത്മകവുമായാണ് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. പത്തര ലക്ഷം കുട്ടികളാണ് ഇതുവരെ മറ്റു സ്‌കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇന്നത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സാധിക്കുന്നതിനാലാണ് ഇത്രയേറെ കുട്ടികള്‍ എത്തുന്നത് – മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
- Advertisement -
ചടങ്ങില്‍ യു.പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം.ആരീഫ് എം.പി. മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍.സി. ബാബു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ് , മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് അധ്യക്ഷരായ അനുഷ, എം. ജനുഷ, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ അനിതാ രാജേന്ദ്രന്‍, ബി.പവിത്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം മണി വിശ്വനാഥ്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീലാ ഗോകുല്‍, രാജീവ് കുമാര്‍, സുരേഷ് ബാബു, ശ്രീലക്ഷ്മി, വി.മഹേഷ് , സിന്ധു മധുകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സുജാത, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റംലാ ബീവി, എസ്.എം.സി ചെയര്‍മാന്‍ യു.നാസറുദ്ദീന്‍, ഹെഡ്മിസ്ട്രസ് ഡി.ആര്‍.പ്രിയ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -