Ultimate magazine theme for WordPress.

നഷ്ടമായത് ഏറെ ഭാവിയുള്ള കലാകാരിയെ; അനുശോചിച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷന്‍ താരം സുബി സുരേഷിന്റെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നുതായി മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply