Ultimate magazine theme for WordPress.

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അ​ഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

0

തൃശൂർ : വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്.  മുകൾ നില പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് കത്തി നശിച്ചത്.

- Advertisement -

 

വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി.

- Advertisement -

Leave A Reply

Your email address will not be published.