Ultimate magazine theme for WordPress.

അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ തിരഞ്ഞു, ഓപ്പറേഷൻ പി ഹണ്ടിൽ 12 പേർ പിടിയിൽ

0

തിരുവനന്തപുരം; കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി. കേരള പൊലീസിന്റെ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാ​ഗമായിട്ടായിരുന്നു റെയ്ഡ്.

858 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ 142 കേസുകൾ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, ഹാര്‍ഡ് ഡിസ്ക്കുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാര്‍ഡുകൾ ഉൾപ്പെടെയുള്ള 270 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.