Ultimate magazine theme for WordPress.

സി.ഐ.ഡി. രാമ ചന്ദ്രൻ റിട്ട. എസ്.ഐ . പൂജയും ടൈറ്റിൽ* ലോഞ്ചും നടന്നു

0

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ.
ഏ.ഡി.1877. സെൻസ് ലോഞ്ച് എന്റെർടൈൻ മെന്റന്റിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സന്യൂപ് സത്യൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഫെബ്രുവരി ഇരുപത്തിയേഴ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് എസ്.പി. ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ വച്ച്പ്രൗഢ ഗംഭിരമായ ചടങ്ങിലൂടെ നടന്നു.
വലിയ ജനപങ്കാളിത്തത്തോടെ നടന്ന ഈ ചടങ്ങിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ. അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു.
: പതിവു ചടങ്ങുകളിൽ നിന്നും വ്യത്യസ്ഥമായിരുന്നു ചടങ്ങ്. നമ്മുടെ പരമ്പരാഗത കലാരൂപമായ – തിരുവാതിര കളിയോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കമിട്ടത്.
തുടർന്ന് നടന്ന പൂജാ ചടങ്ങിൽ സംവിധായകനും, തിരക്കഥാകൃത്തും, നടന്നു മായ ശങ്കർ രാമകൃഷ്ണൻ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ മധുപാൽ,, നിർമ്മാതാവ് ബി.രാകേഷ്, രഘുചന്ദ്രൻ നായർ (തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിസന്റെ ശ്രീമതി ഭാഗ്യ ലഷ്മി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് സംവിധായകൻ തുളമ്പീ ദാസ്. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പു നൽകിയത് സുരേഷ് ഉണ്ണിത്താനാണ്.
മധുപാൽ, സുധീർ കരമന,
തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, സജിൻ ലാൽ,
ഭാഗ്യ ലഷ്മി വി.കെ. ബൈജു, ബാലാജി ശർമ്മാ , കിരൺ രാജ്, വിനു കിരിയത്ത്, കലാഭവൻ ഷാജോൺ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സുധൻ രാജ് സ്വാഗതപ്രസംഗം നടത്തി.

പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായിരിക്കുമെന്ന് സംവിധായകൻ സനൂപ് സത്യൻ പറഞ്ഞു
മുപ്പത്തിമൂന്നു വർഷത്തെ സർവ്വീസ്സിനു ശേഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ. രാമചന്ദ്രൻ ഒരു കേസന്വേഷണം ഏ റ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുൻപൊലീസുദ്യോസ്ഥൻ നടത്തുന്ന ഒരു കേസന്വേഷണം. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.