പടിഞ്ഞാറത്തറ: ‘പാട്ടും കഥയും പുഞ്ചിരിയും ‘എന്ന പേരിൽ പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കായി പടിഞ്ഞാറത്തറ അൽ ഹസന സെന്ററിൽ സംഘടിപ്പിച്ച സർഗോത്സവം തിബിയാൻ ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
നൗഷാദ് സഖാഫി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം
റഷീദ് വാഴയിൽ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയൻ,റഫീഖ് കുപ്പാടിത്തറ, പി അബ്ദുള്ളകുട്ടി ബാഖവി,നൗഷാദ് സഖാഫി, അബ്ദുള്ള സഅദി, സുലൈമാൻ അമാനി, ഹൈദരലി ഖുതുബി തുടങ്ങിയവർ സംസാരിച്ചു.
- Advertisement -