Ultimate magazine theme for WordPress.

‘ഫ്ലോറസ്റ്റ 2k23′ പ്രകൃതി പഠനം ക്യാമ്പ് സംഘടിപ്പിച്ചു

0

ബത്തേരി: ഡോൺ ബോസ്കോ കോളേജ് എൻ.എസ്.എസ്സിന്റെയും, വയനാട് വന്യജീവി വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ‘ഫ്ലോറസ്റ്റ 2k23’ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് വിദ്യാർത്ഥികളും അധ്യാപകരുമടക്കം നിരവധിപേർ ക്യാമ്പിൽ പങ്കാളികളായി. ക്യാമ്പിൽ വനത്തിൽ മൃഗങ്ങളുടെ കുടിവെള്ളത്തിനായി ബണ്ടുകൾ നിർമിക്കുകയും, വനയാത്ര നടത്തി പ്രകൃതി പഠനം സാധ്യമാക്കിയതും കുട്ടികൾക്ക് പുതിയ അനുഭവമായി. ഫോറസ്റ്റ് ഓഫീസർ ബാബു ക്യാമ്പിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ സജിത്, അധ്യാപകരായ അഞ്ജു തോമസ്, ഹർഷ വർഗ്ഗീസ്, റിയാസ്, ആൽജിൻ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന വേളയിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ പോന്തേമ്പിള്ളി മുഖ്യ സന്ദേശം നൽകി.

- Advertisement -

Leave A Reply

Your email address will not be published.