Ultimate magazine theme for WordPress.

പക്ഷിയിടിച്ചു; എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

0

ഭുവനേശ്വർ: പക്ഷിയിടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഭുവനേശ്വറിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ പക്ഷിയിടിച്ചത്. വി‌മാനം ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്. പുനെയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിശദ​ പരിശോധനയ്ക്ക് പിന്നാലെ വിമാനത്തിന് ടേക്ക് ഓഫിന് അനുമതി നൽകി. സമീപ ദിവസങ്ങളിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ ഫാന്‍ ബ്ലേഡ് തകര്‍ന്നിരുന്നു.

- Advertisement -

ദിവസങ്ങൾക്ക് മുൻപ് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഭോപ്പാലിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. കോഴിക്കോട്ടു നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും സമീപ ദിവസങ്ങളിൽ അടിയന്തരമായി തിരുവനന്തപുരത്തിറക്കി.

- Advertisement -

Leave A Reply

Your email address will not be published.