Ultimate magazine theme for WordPress.

കോവിഡ് ആശങ്ക; ആശുപത്രികളിലെ സൗകര്യവും വാക്സിനേഷനും വിലയിരുത്തും, ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം

0

ന്യൂഡൽഹി; കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരും. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരുന്നത്.

അതിനിടെ കോവിഡ് കേസുകൾ വർധിക്കുന്നത് രാജ്യത്ത് ആശങ്കയാവുകയാണ്. ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ഡൽഹിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേർക്കാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

- Advertisement -

ഈ മാസം 10,11 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ടു സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.