Ultimate magazine theme for WordPress.

തേങ്ങയിടാൻ കയറി; വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

0

പാലക്കാട്; തേങ്ങയിടാൻ തെങ്ങിൽ കയറിയ യുവാവ് ഷോക്കേറ്റ് വീണു മരിച്ചു. കാപ്പുപറമ്പ് ചാച്ചിപ്പാടൻ അസ്കറാണ് (28) മരിച്ചത്. പാലക്കാട് മണ്ണാർക്കാടാണ് ദാരുണ സംഭവമുണ്ടായത്. വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു അസ്കർ. വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന തെങ്ങിൻ പട്ടയിൽ നിന്ന് ഷോക്കേറ്റ് താഴേക്ക്  വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ അസ്കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിക്കുകയായിരുന്നു.

- Advertisement -

Leave A Reply