Ultimate magazine theme for WordPress.

സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

0

കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.

റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഹരികൃഷ്ണന്റെ കാറില്‍നിന്ന് ആത്മഹത്യാ കുറിപ്പു കണ്ടെത്തിയതായി വിവരമുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

- Advertisement -

സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരികൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്.

സരിത എസ് നായരെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.