Ultimate magazine theme for WordPress.

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍; വിലക്കി സര്‍ക്കാര്‍ ഉത്തരവ്, ലംഘിച്ചാല്‍ നടപടി

0

തിരുവനന്തപുരം: ജീവനക്കാരുടെ വീട്ടിലെ മാലിന്യങ്ങള്‍ സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജീവനക്കാര്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റ് വളപ്പിലെ മാലിന്യക്കുട്ടയില്‍ നിക്ഷേപിക്കുന്നത് പതിവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്. സെക്രട്ടേറിയറ്റ്, അനക്‌സ് 1, 2 എന്നിവ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സെല്‍ ആണ് ഉത്തരവിറക്കിയത്.

- Advertisement -

കൊതുകു വളര്‍ത്താനിടയാക്കുന്ന തരത്തില്‍ ചില ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇതും അവസാനിപ്പിക്കണമെന്നും ഹൗസ് കീപ്പിങ്ങ് സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.