Ultimate magazine theme for WordPress.

കോവിലൻ – ചരമദിനം

0

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ.അദ്ദേഹത്തിൻ്റെ ചരമദിനമാണിന്ന്.ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് കോവിലൻ ജനിച്ചത്. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു.കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു.ശക്തവും ധ്വന്യാത്മക വുമായ ഭാഷയും പിരിമുറുകി നിൽക്കുന്ന ചെറുവാക്യങ്ങളും കൊണ്ട് സാധാരണതയിൽ നിന്ന് ദാർശനികമായ ഔന്നത്യത്തിലേയ്ക്ക് ഉയർന്നവയാണ് അദ്ദേഹത്തിൻ്റെ നോവലുകളെല്ലാം.മലയാള ചെറുകഥയുടെ ആധുനീകരണത്തിലും കോവിലൻ നിസ്തുലമായ പങ്ക് വഹിച്ചു.മനുഷ്യൻ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങൾക്കും ആത്മസംഘർഷങ്ങൾക്കും പ്രകാശനം നൽകിയ കോവിലൻ കേരളീയമായ അനുഭവ ലോകങ്ങളും ഗോത്ര പശ്ചാത്തലവും സവിശേഷമായ രീതിയിൽ ആവിഷ്ക്കരിച്ച കഥാകാരനാണ്.
പട്ടാളത്താവളങ്ങളും ഹിമാലയ ഭൂമിയും തൊട്ട് തൃശൂരിലെ കോൾപ്പാടങ്ങൾ വരെ അദ്ദേഹത്തിൻ്റെ ഭൂമി ശാസ്ത്ര പശ്ചാത്തലമായി.

പട്ടാളക്കാരനായിരുന്ന കാലത്തെ വളരെ മിഴിവോടെ കൃതികളിൽ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.ഇദ്ദേഹം 2010 ജൂൺ 2-ന് അന്തരിച്ചു.

- Advertisement -

കൃതികൾ

തോറ്റങ്ങൾ
ശകുനം
ഏ മൈനസ് ബി
ഏഴമെടങ്ങൾ
താഴ്വരകൾ
ഭരതൻ
ഹിമാലയം
തേർവാഴ്ചകൾ
ഒരു കഷ്ണം അസ്ഥി
ഈ ജീവിതം അനാഥമാണ്
സുജാത
ഒരിക്കൽ മനുഷ്യനായിരുന്നു
തിരഞ്ഞെടുത്ത കഥകൾ
പിത്തം
തകർന്ന ഹൃദയങ്ങൾ
ആദ്യത്തെ കഥകൾ
ബോർഡ്‌ഔട്ട്
കോവിലന്റെ കഥകൾ
കോവിലന്റെ ലേഖനങ്ങൾ
ആത്മഭാവങ്ങൾ
തട്ടകം
നാമൊരു ക്രിമിനൽ സമൂഹം

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങൾ എന്ന നോവലിനു്
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)
മുട്ടത്തു വർക്കി പുരസ്കാരം (1995)
ബഷീർ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏർപ്പെടുത്തിയത്), (1995)
എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവൽ)
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
കേരള സാഹിത്യ പരിഷത്ത് അവാർഡ് (1998): തട്ടകം (നോവൽ)
സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവൽ)
എൻ.വി. പുരസ്കാരം (1999): തട്ടകം (നോവൽ)
വയലാർ പുരസ്കാരം (1999): തട്ടകം (നോവൽ)
എഴുത്തച്ഛൻ പുരസ്കാരം (2006)
ഖത്തർ ‘പ്രവാസി’യുടെ ബഷീർ പുരസ്കാരം
മാതൃഭൂമി സാഹിത്യ പുരസ്കാരം (2009)

- Advertisement -

Leave A Reply

Your email address will not be published.