കണ്ണൂര്‍: മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന്‍ (95) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്.
ഇന്നു രാത്രിയോടെ മൃതദേഹം തലശ്ശേരി ചൊക്ലി മേനപ്രത്തെ ആക്കൂല്‍പൊയില്‍ തറവാട്ടിലെത്തിക്കും. സംസ്‌കാരം നാളെ 12നു വീട്ടുവളപ്പില്‍. 29 വര്‍ഷം മുന്‍പ് മയ്യഴിപ്പുഴയുടെ തീരത്തുള്ള കൊച്ചിന്‍ ഹൗസിലാണ് കലാഗ്രാമം പിറന്നത്. ചിത്രകല, ശില്‍പം, സംഗീതം, നൃത്തം, കളിമണ്‍പാത്ര നിര്‍മാണം, യോഗ, സംസ്‌കൃതം എന്നിവയിലെല്ലാം ഇവിടെ കോഴ്സുകളുണ്ട്.
- Advertisement -
- Advertisement -