Ultimate magazine theme for WordPress.

മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി; ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി

0

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണറാണ് സമ്മാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്.

പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് മോദി ഫ്രാന്‍സില്‍ എത്തിയത്. ബഹുമതിക്ക് ഇന്ത്യന്‍ ജനതയുടെ പേരില്‍ മാക്രോണിന് നരേന്ദ്രമോദി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

- Advertisement -

നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക്  ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ സമ്മാനിക്കാറുണ്ട്. ഫ്രാന്‍സിന് സാംസ്‌കാരികമോ സാമ്പത്തികമോ ആയ സേവനങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ വ്യക്തികളെ ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിക്ക് അര്‍ഹമാക്കുന്ന മറ്റു മാനദണ്ഡങ്ങള്‍.

- Advertisement -

Leave A Reply

Your email address will not be published.