കാരാപ്പുഴക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ സുരേന്ദ്രനെ കണ്ടെത്തുന്നതിന് കാരാപ്പുഴയിൽ തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പ്രദേശവാസിയായ സുരേന്ദ്രനെ കാണാതാകുന്നത്. അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതായുള്ള സംശയത്തെ തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിലും വെള്ളത്തിലും തിരച്ചിൽ നടത്തിയിരുന്നു. അല്പസമയം മുമ്പാണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്.
- Advertisement -