Ultimate magazine theme for WordPress.

അധ്യാപകര്‍ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നു; സ്വപ്‌നം കാണാന്‍ പ്രചോദിപ്പിക്കുന്നു; നരേന്ദ്രമോദി

0

ന്യൂഡല്‍ഹി:  അധ്യാപകദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറ്റവും പ്രധാനമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.  ദേശീയ അധ്യാപക അവാര്‍ഡുകള്‍ ലഭിച്ച അധ്യാപകരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

വിദ്യാഭ്യാസ വിചക്ഷണനും മുന്‍ രാഷ്ട്രപതിയുമായ എസ് രാധാകൃഷ്ണന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജി അര്‍പ്പിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിലും കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പ്രചോദിപ്പിക്കുന്നതിലും അധ്യാപകര്‍ പ്രധാനമായ പങ്കുവഹിക്കുന്നു. അവരുടെ അചഞ്ചലമായ സമര്‍പ്പണത്തിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

- Advertisement -

രാജ്യത്തെ വൈവിധ്യത്തിന്റെ കരുത്ത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളില്‍ ആഘോഷിക്കാനും അധ്യാപകരോട് അഭ്യര്‍ഥിച്ചു.

- Advertisement -

Leave A Reply

Your email address will not be published.