വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള 6, 6 ബി ഫോമുകളില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള 6, 6ബി ഫോമുകള്‍ പ്രകാരം നിലവില്‍ ആധാര്‍ നമ്പര്‍ വേണം. എന്നാല്‍, വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചട്ടത്തിലെ (2022) 26ബി വകുപ്പു പ്രകാരം ആധാര്‍ നിര്‍ബന്ധമല്ലെന്നു കമ്മിഷന്‍ കോടതിയെ അറിയിച്ചു.
- Advertisement -
- Advertisement -