Ultimate magazine theme for WordPress.

ലോകകപ്പിനു തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്; ഫീല്‍ഡിങ്

0

അഹമ്മദാബാദ്: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്.  കിവീസ് നായകൻ ഇം​ഗ്ലണ്ട് ടീമിനെ ബാറ്റിങ്ങിന് അയച്ചു. . അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

കെയ്ന്‍ വില്യംസണ് പകരം ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്. ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയും ടീമിലുണ്ട്. വില്യംസണ് പുറമെ ടിം സൗത്തിയും ടീമിലില്ല

 

- Advertisement -

ഇംഗ്ലണ്ട് നിരയില്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് കളിക്കുന്നില്ല. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്റിന് പാഡു കെട്ടുന്നത്.

അതേസമയം കഴിഞ്ഞ ഫൈനലിലേറ്റ പരാജയത്തിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം ന്യൂസിലന്‍ഡിനുണ്ട്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും അവസാനം ഏറ്റുമുട്ടിയ അഞ്ചു കളികളിൽ നാലിലും വിജയം ഇംഗ്ലീഷ് പടയ്ക്കായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.