തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ് പൂങ്കുന്നം സ്വദേശിയായ നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബിജോണ്‍ തൃശൂല്‍ സെന്റ് അലോഷ്യസ് കോളജിലെയും മറ്റ് മൂന്ന പേരും സെന്റ് തോമസ് കോളജിലെയും ബിരുദ വിദ്യാര്‍ഥികളാണ്.
- Advertisement -
കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും അപ്പോഴെയ്ക്കും മുങ്ങിപ്പോയിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തി.
- Advertisement -