Ultimate magazine theme for WordPress.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം സ്വന്തമാക്കി മൂന്നു വയസുകാരൻ

0

 

തൃശൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി 3 വയസുകാരൻ ഓസ്റ്റിൻ. ക്ലോക്കിലെ ഏത് സമയവും കൃത്യമായി പറഞ്ഞാണ് ഓസ്റ്റിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

- Advertisement -

ചേർപ്പ് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പെരിഞ്ചേരി വീട്ടിൽ ബ്രയാൻ അഗസ്റ്റിൻ ഡേവിഡിന്റെയും, ഡോക്ടർ സിന്റയുടെയും മകനാണ് ഓസ്റ്റിൻ. അമ്മ സിന്റ കാണിച്ച് നൽകിയ ക്ലോക്കിലെ സമയം പഠിച്ചെടുത്താണ് ഓസ്റ്റിൻ കൃത്യസമയം പറയാൻ ആരംഭിച്ചത്. അതും നിമിഷങ്ങൾക്കകം, ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും സമയം പറയും. കഴിഞ്ഞ ദിവസമാണ് ഓസ്റ്റിന്റെ റെക്കോർഡ് നേട്ടം ഔദ്യോഗിക പ്രഖ്യാപനമായി വന്നത്.

കുട്ടിക്കാലം മുതൽ ഈ മിടുക്കൻ ക്ലോക്കിലെ സമയം പറയാൻ താൽപര്യം കാണിച്ചിരുന്നു. ക്ലോക്കിൽ ക്രമാനുസൃതമല്ലാതെ സമയം സെറ്റ് ചെയ്ത് നൽകിയാലും തെറ്റാതെ പറയും. കൂടാതെ ക്ലോക്ക് കയ്യിലെടുത്ത് സൂചി തിരിച്ചും സമയം പറയും. ചേർപ്പ് ലൂർദ് മാത ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ ഓസ്റ്റിൻ 1 മുതൽ 1000 വരെ എണ്ണും. കൂടാതെ 1 മുതൽ 100 വരെ എഴുതാനും പഠിച്ചുകഴിഞ്ഞു. സൈക്കിളിംഗ് അടക്കമുള്ള കായികരംഗത്തും ഈ മിടുക്കൻ മികവ് തെളിയിച്ചിട്ടുണ്ട്.

 

- Advertisement -

Leave A Reply

Your email address will not be published.