Ultimate magazine theme for WordPress.

കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര നിർദേശം

0

ചെന്നൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായ കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തമിഴ്നാട്, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകി. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണു നിർദേശം നൽകിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നതിന് സമർഥവും തന്ത്രപരവുമായ ലോക്ക്ഡൗൺ വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞിരുന്നു.കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 ശതമാനം വരെയാണ്. കേരളത്തിൽ കൊവിഡ് രൂക്ഷമായതിനാൽ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

- Advertisement -

ഈ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റെ സോണുകളിൽ ശക്തമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തേണ്ടതും സഞ്ചാര നിയന്ത്രണവും അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

 

- Advertisement -

Leave A Reply

Your email address will not be published.