കുടിച്ച് ലക്കുകെട്ട അച്ഛനെ കാറിലിരുത്തി വണ്ടി ഓടിച്ചത് പതിമൂന്ന്കാരൻ; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവ് റിമാന്റിൽ
ചാത്തന്നൂർ: എട്ടാം ക്ലാസുകാരനായ മകനെക്കൊണ്ട് കാർ ഓടിപ്പിച്ച പിതാവിനെ റിമാന്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട ഇയാൾ 13 വയസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കുവരുന്നതിനിടെ ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂർ ജങ്ഷനിൽവെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
- Advertisement -
ജുവനൈൽ ജസ്റ്റിസ് ആക്ട്, മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇൻഷ്വറൻസ് ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.
.
- Advertisement -