പണക്കിഴി വിവാദം;സ്വന്തം മുറിയുടെ പൂട്ട് തുറക്കാൻ കഴിയാതെ ചെയർപേഴ്സൺ
ഓണസമ്മാന വിവാദത്തിൽ തൃക്കാക്കര നഗരസഭയിൽ നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഇന്നും പതിവു തെറ്റിയില്ല. സ്വന്തം മുറിയുടെ പൂട്ട് തുറക്കാൻ ചെയർപേഴ്സൺ അജിത തങ്കപ്പന് കഴിഞ്ഞില്ല. താൻ അകത്തേയ്ക്ക് കയറാതിരിക്കാൻ പ്രതിപക്ഷം പൂട്ട് നശിപ്പിച്ചതാണെന്ന് അജിത തങ്കപ്പൻ ആരോപിച്ചു.
- Advertisement -
തൃക്കാക്കര നഗരസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചെയർപേഴ്സണ്് പൊലീസ് സംരക്ഷണം നൽകാത്തതിനെതിരെ ഹൈക്കോടതി ഇന്ന് രംഗത്തെത്തിയിരുന്നു.ചെയർപേഴ്സണ് സംരക്ഷണം നൽകാത്തതിൽ വിശദീകരണം ചോദിച്ച് പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
പോലീസിനോട് കോടതി സംരക്ഷണം ഒരുക്കാത്തതിൽ വിശദീകരണം ചോദിച്ചിരിക്കുന്നത് വിജിലൻസ് ഡയറക്ടറേറ്റിന്റെ അനുമതി ഓണസമ്മാന വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തേടിയതിന് പിന്നാലെയാണ്.
- Advertisement -