ചരക്കു വാഹനം റിസർവിയറിലേക്ക് മറിഞ്ഞു; അപകടത്തിൽ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കേരള-തമിഴ്നാട് അതിർത്തിയിൽ ചരക്കു വാഹനം റിസർവിയറിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപെട്ടത്. തിരുവനന്തപുരത്ത് കേരളാ തമിഴ്നാട് അതിർത്തിയായ കടുക്കറയിൽ ആണ് സംഭവം നടന്നത്.
നാഗർകോവിൽ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് നിർമ്മാണ സാധനങ്ങൾ കൊണ്ടുവരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ചിറ്റാർ റിസർവിയറിലേക്ക് ആണ് ലോറി മറിഞ്ഞത്. കൊല്ലം സ്വദേശി അനിൽകുമാർ ഓടിച്ച ലോറിയാണ് മറിഞ്ഞത്. സംഭവത്തിൽ വളരെ അത്ഭുതകരമായിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്. അനിൽ കുമാറിന്റെ നിലവിളികേട്ട വഴിയാത്രികരും, പരിസരവാസികളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു
- Advertisement -