വഴിയരികിൽ സ്റ്റീൽ ബോംബ്; ആറളത്തെ ബോംബ് കഥയറിഞ്ഞ് പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാടും പറന്നെത്തി…സ്റ്റീൽ ബോംബിന്റെ അടപ്പു തുറന്നപ്പോൾ ചിക്കൻകറിയും ഒറോട്ടിയും…ശേഷം സംഭവിച്ചത് വൻ ട്വിസ്റ്റ്
ഇരിട്ടി: റോഡരികിൽ സെല്ലോ ടാപ്പ് ഒട്ടിച്ച സ്റ്റീൽ പാത്രം കണ്ടെത്തിയത് പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപമാണ് സംഭവം. രാവിലെ പാലുവാങ്ങാനായി റോഡരികിൽ നിൽക്കുകയായിരുന്ന സമീപ പ്രദേശത്തെ വീട്ടുകാരനാണ് റോഡരികിൽ സ്റ്റീൽ പാത്രം കണ്ടത്. സ്റ്റീൽ ബോംബാണെന്ന സംശയത്തിൽ ഇയാൾ സമീപത്തെ വീട്ടുകാരെ വിവരമറിയിച്ചു. ആറളം പൊലീസ് സ്‌റ്റേഷനിലും അറിയിച്ചു. ഇതിനിടെ ആറളത്ത് സ്റ്റീൽ ബോംബ് കണ്ടെത്തിയെന്ന വിവരം കാട്ടുതീ പോലെ പടർന്നു.
ആറളം എ.എസ്.ഐ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡും ‘സ്റ്റീൽ ബോംബി’ ന്റെ അടപ്പുതുറന്നപ്പോഴാണ് നാട്ടുകാരെയും പൊലീസിനെയും വട്ടംചുറ്റിച്ച പാത്രത്തിൽ ചിക്കൻ കറിയും ഒറോട്ടിയുമാണെന്ന് കണ്ടെത്തിയത്. രാവിലെ ജോലിക്കു പോകുന്നവരോ വീട്ടിലേക്കു പോകുന്നവരോ വാഹനത്തിൽ പോകുന്നതിനിടെ നഷ്ടപ്പെട്ടതാകാമിതെന്നും മൂടി ഊരിപ്പോകാതിരിക്കാൻ സെലോ ടേപ്പ് ഒട്ടിച്ചതാണെന്നുമാണ് പൊലീസിന്റെ നിഗമനം.
- Advertisement -