Ultimate magazine theme for WordPress.

പ്രധാനമന്ത്രിയുടെ 71-ാം പിറന്നാളിന് ഗംഗാ നദീ ശുചീകരിക്കാനും രക്തദാനത്തിനും ബിജെപി; ഒപ്പം 20 ദിവസം നീളുന്ന മെഗാ ഇവന്റും

0

ന്യൂഡൽഹി: സെപ്തംബർ 17ന് പ്രധാനമന്ത്രിയുടെ 71-ാം പിറന്നാൾ പ്രമാണിച്ച് മെഗാ ഇവന്റ് സംഘടിപ്പിക്കാൻ പാർട്ടി. 20 ദിവസത്തെ മെഗാ ഇവന്റിന് സേവ ഓർ സമർപ്പൺ അഭിയാൻ എന്നാണ് പാർട്ടി പേരിട്ടിരിക്കുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ 20-ാം വാർഷികം പ്രമാണിച്ചാണ് 20 ദിവസത്തേക്ക് പരിപാടി സംഘടിപ്പിക്കുന്നത്. 2001 ഒക്ടോബർ 7നായിരുന്നു മോദി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉത്തർപ്രദേശിൽ പ്രധാനമന്ത്രിയുടെ 71-ാം പിറന്നാൾ പ്രമാണിച്ച് ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തും. നദി ശുചീകരണത്തിനും രക്ത ദാനത്തിനും ബിജെപി പ്രസിഡന്റ് ജെ.പി നദ്ഡ നിർദ്ദേശം നൽകി. രാജ്യത്തെ വിവിധ ബുത്തുകളിൽ നിന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് അഞ്ച് കോടി പോസ്റ്റ്കാർഡുകൾ അയക്കും. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യാനും ബിജെപി തീരുമാനിച്ചു.

- Advertisement -

വിവിധ സംസ്ഥാനങ്ങളിൽ പിറന്നാൾ പ്രമാണിച്ച് പ്രചാരണങ്ങൾക്ക് ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ, ഡി.പുരന്തരേശ്വരി, വിനോദ് ശൊങ്കർ, രാഷ്ട്രീയ കിസാൻ മോർച്ച നേതാവ് രാജ്കുമാർ എന്നിവർക്കാണ് ഉത്തരവാദിത്വം. പ്രധാനമന്ത്രിയ്ക്ക് നന്ദിയറിയിച്ച് കമാനങ്ങൾ സ്ഥാപിക്കും. ഈ ക്യാമ്പെയിന്റെ ഭാഗമായി ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുളള ആവശ്യവുമായി ബിജെപി അംഗങ്ങൾ പ്രവർത്തിക്കും. സൈനികരെയും കൃഷിക്കാരെയും അന്ന് ആദരിക്കും.

- Advertisement -

Leave A Reply

Your email address will not be published.