നിപ: തമിഴ്‌നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി
ഗൂഡല്ലൂർ: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തമിഴ്‌നാട് അതിർത്തികളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കി. കേരള -തമിഴ്‌നാട് അതിർത്തികളായ താളൂർ, ചോലാടി പാട്ടവയൽ, നാടുകാണി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പരിശോധന ആരംഭിച്ചിട്ടുള്ളത്.
നീലഗിരി ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അതിർത്തികളിൽ ജാഗ്രത പാലിക്കുന്നത്. രോഗം വരുന്നത് സംബന്ധിച്ചും വന്നാൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളടങ്ങിയ നോട്ടീസുകളും വിതരണം ചെയ്തു. താളൂർ ചെക്ക്‌പോസ്റ്റിൽ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. കതിരവന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
- Advertisement -