ആചാരലംഘനത്തിന് യുവതിക്ക് എൽ.ഡി.എഫ് പിന്തുണ; ഹിന്ദുമഹാസഭ
പത്തനംതിട്ട: പള്ളിയോടത്തിൽ സ്ത്രീകൾ കയറാൻ പാടില്ലെന്ന ആചാരത്തെ വെല്ലുവിളിച്ച് ഫോട്ടോഷൂട് നടത്തിയതിനെതിരെ ഹിന്ദുമഹാസഭ. എൽഡിഎഫ് സർക്കാരിൻറെ നിഗുഢമായ ലക്ഷ്യങ്ങളോടെയുള്ള പിന്തുണ ഇക്കാര്യത്തിലുമുണ്ടോയെന്നു സംശയിക്കുന്നതായും പാലിയോടത്തിൽ കയറിയ യുവതിക്കെതിരെ കേസെടുക്കാൻ വൈകുന്നതിൽ അതൃപ്തി ഉള്ളതായും ഹിന്ദുമഹാസഭ ഭാരവാഹികൾ പറഞ്ഞു.
ചാലക്കുടി സ്വദേശിനി നിമിഷ ലിജോയ്‌ക്കെതിരെയാണ് കേസ്. പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറിയെന്ന പരാതിയിലാണ് കേസ്. ഫോട്ടോ ഷൂട്ടിൻറെ ഭാഗമായാണ് യുവതി പുതുക്കുളങ്ങരയിലെത്തിയത്.
- Advertisement -