പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡിലൂടെ ഓടി നായ; ഞെട്ടിക്കുന്ന സംഭവം മധുരയിൽ
ചെന്നൈ: പിഞ്ചു കുഞ്ഞിൻറെ തല കടിച്ചെടുത്ത് നടുറോഡിലൂടെ ഓടുന്ന നായയെ കണ്ടെത്തിയത് ഭീതി പടർത്തി. തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്ത് ബിബികുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് കുഞ്ഞിൻറെ തലയും കടിച്ചെടുത്ത് നടുറോഡിലൂടെ ഓടിയെത്തിയ നായയെ കണ്ടെത്തിതയത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, നായയനെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നായയിൽ നിന്ന് കുഞ്ഞിൻറെ തല വീണ്ടെടുക്കുമ്പോൾ ചെളി പുരണ്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നായയുടെ ആക്രമണത്തിന് ഇരയായ കുഞ്ഞിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കുഞ്ഞിന്റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.
- Advertisement -
എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രദേശത്തെ ഏതെങ്കിലും വീട്ടിൽ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാൻ വഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ജനിച്ച ഉടൻ മാതാപിതാക്കൾ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മധുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
- Advertisement -