ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുക ഡിപ്പോകൾക്ക് പുറത്തുളള ഭൂമിയിലായിരിക്കുമെന്ന് കെഎസ്ആർടിസി എംഡി
തിരുവനന്തപുരം: കെഎസ്ആർടിസി ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട്. ദീർഘകാല പാട്ടത്തിന് കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ബെവ്‌കോയ്ക്ക് നൽകാനാണ് ഒരുങ്ങുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ തൊഴിലാളി യൂണിയനുകളോട് വ്യക്തമാക്കി.
ഡിപ്പോകൾക്കുള്ളിൽ ബെവ്‌കോ ഔട്ട് ലെറ്റുകൾ തുറക്കില്ലെന്ന് ബിജു പ്രഭാകർ അറിയിച്ചു. ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കുക ഡിപ്പോകൾക്ക് പുറത്തുളള ഭൂമിയിലായിരിക്കും. ബെവ്‌കോയുമായി സഹകരിച്ച് കെഎസ്ആർടിസിയുടെ ഭൂമിയിലാകും കെട്ടിടങ്ങൾ നിർമിക്കുക.
- Advertisement -
ബെവ്‌കോ കെട്ടിടങ്ങളുടെ നിർമ്മാണവും വാടകയും നൽകണമെന്നാണ് ശുപാർശയിൽ അറിയിച്ചിരിക്കുന്നത്. ദീർഘ കാല പാട്ടത്തിനാകും ഭൂമി നൽകുക.
- Advertisement -