ഇന്ന് 20,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- Advertisement -
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,81,858 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 31,637 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 2,31,792 കോവിഡ് കേസുകളിൽ, 12.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂർ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂർ 1550, കാസർഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോർട്ട്
· കോവിഡ്-19നെ ചെറുക്കുന്നതിനുള്ള പൊതു ജനങ്ങളുടെ പ്രവർത്തനങ്ങൾ കോവിഡ് വാക്സിനേഷൻ കൂടി ആരംഭിച്ചതോടെ ശക്തിപ്പെട്ടു. വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കുന്നത് വഴി ആളുകളെ സംരക്ഷിക്കാൻ സാധിക്കും. കോവിഡ് 19 വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· സെപ്റ്റംബർ 11 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 79 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,26,89,078), 31 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (88,86,064) നൽകി.
· ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,84,471)
· 45 വയസിൽ കൂടുതൽ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 51 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.
· ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത് വാക്സിനേഷനോട് ആളുകൾ സഹകരിക്കുന്നു എന്നാണ്. കോവിഷീൽഡ്/ കോവാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രണ്ട് വാക്സിനുകളും ഫലപ്രദമാണ്.
· സെപ്റ്റംബർ 3 മുതൽ 9 വരെ കാലയളവിൽ, ശരാശരി 2,42,278 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾറിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 20,000 കുറവ് ഉണ്ടായി. ടിപിആർ, പുതിയ കേസുകൾ എന്നിവയുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
· ഏതൊരു രോഗ നിയന്ത്രണ പ്രോഗ്രാമിനും, സജീവമായ കേസ് കണ്ടെത്തൽ പ്രധാനമാണ്. സംസ്ഥാനം ഉചിതമായ അളവിൽ പരിശോധനയും നടത്തുന്നു. എന്നിരുന്നാലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംബന്ധിച്ച് ഒരു ആശങ്കയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അണുബാധയെ സൂചിപ്പിക്കുന്നു. അണുബാധ ഉണ്ടാകുന്നതുസംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ആദ്യം ഒരു വ്യക്തിയിൽ അണുബാധയുണ്ടാകുന്നു, അത് കാരണം തുടർന്ന് രോഗം പ്രകടമാകുന്നു. വാക്സിനേഷന് ശേഷമുള്ള കാലഘട്ടത്തിൽ ലോകമെങ്ങും, പകർച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാൻ ഇത് പരിവർത്തന നിരക്കായി (കൺവേർഷൻ റേറ്റ്) കണക്കാക്കുന്നു.
· നിലവിൽ 2,31,792 കോവിഡ് കേസുകളിൽ, 12.9 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് അണുബാധ ഉണ്ടാവുന്നവ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ല എന്നാണ്. എന്നാൽ രോഗാതുരത ഉണ്ടെങ്കിലും ആശുപത്രിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വൈകി ആശുപത്രിയിൽ എത്തി മരണം സംഭവിച്ചവരിൽ, ഏറ്റവും അധികം കാണപ്പെട്ട അനുബന്ധ രോഗങ്ങൾ പ്രമേഹവും രക്താധിമർദവും ഒരുമിച്ചുണ്ടായതാണ്. ആയതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്.
· പൊതു ജനങ്ങൾ എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കുകയും വാക്സിൻ എടുക്കുകയും ചെയ്യുന്നതിനാൽ കൺവേർഷൻ റേറ്റ് മാറ്റമില്ലാതെ തുടരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.എന്നിരുന്നാലും, എല്ലാവരിൽ നിന്നുമുള്ള പൂർണ സഹകരണത്തോടെ ഇത് കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. അതോടൊപ്പം കോമോർബിഡിറ്റികളുള്ള (അനുബന്ധ രോഗങ്ങൾ) കോവിഡ് പോസിറ്റീവ് വ്യക്തി ആശുപത്രിയിൽ എത്തുന്നത് വൈകിക്കരുത്, മാത്രമല്ല ട്രീറ്റ്മെന്റ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം.
· ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ 6 ശതമാനം പേർ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാൻ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. വാക്സിനേഷൻ എടുത്തവരിൽ, രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വാക്സിനേഷൻ എടുക്കാത്ത ആളുകൾ, രോഗലക്ഷണമുണ്ടെങ്കിൽ, ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ആന്റിജൻ പരിശോധന അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ്.
· കഴിഞ്ഞ 2 മാസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയ ആളുകൾ ആർടിപിസിആർ പരിശോധന നടത്തേണ്ടതില്ല.
· ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.
- Advertisement -