ഓടുന്ന വാഹനത്തിൽ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; കാർ ഓടിച്ച യുവാവ് അറസ്റ്റിൽ
കോയമ്പത്തൂർ: നടുറോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ കാർ ഓടിച്ച കോയമ്ബത്തൂർ സ്വദേശി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ ആറാം തീയതി പുലർച്ചെയാണ് ചി ന്നിയംപാളത്ത് നടുറോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങൾ കയറിയിറങ്ങി തിരിച്ചറിയാൻ കഴിയാത്തനിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെ സംഭവം അപകടമരണമാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
- Advertisement -
ഫൈസൽ ഓടിച്ച കാർ സ്ത്രീയെ ഇടിച്ചിട്ടതാണെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. കാറിൽ കുരുങ്ങിയ സ്ത്രീയുമായി കാർ അല്പദൂരം മുന്നോട്ടുപോയി. ഇതിനിടെയാണ് മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാർ നിർത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടർന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
- Advertisement -