Ultimate magazine theme for WordPress.

പെൺകുട്ടികൾക്ക് പഠിക്കുന്ന ക്ലാസ്സിൽ ആൺകുട്ടികൾ പാടില്ല: പുതിയ നിബന്ധനകളുമായി താലിബാൻ വിദ്യാഭ്യാസമന്ത്രി

0

കാബൂൾ: വിദ്യാഭ്യാസ മേഖലയിൽ പുതിയ നിബന്ധനകളുമായി താലിബാൻ വിദ്യാഭ്യാസമന്ത്രി. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തി പഠിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ പുതിയ സർക്കാർ വിളിച്ചു ചേർത്ത വർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവ്വകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ പഠനം തുടരാം, എന്നാൽ ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിർബന്ധമാണ്.

- Advertisement -

സർവ്വലകലാശാലകളിലെ നിലവിലെ പാഠ്യ പദ്ധതി താലിബാൻ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. അഫ്ഗാനിൽ പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.