Ultimate magazine theme for WordPress.

പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

0

തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. പരീക്ഷകൾ രാവിലെ 9.40ന് ആരംഭിക്കും. വിദ്യാർഥികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏർപ്പെടുത്തി.

വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കുട്ടികൾക്കായി പ്രത്യേക ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാർഥികൾക്കും പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല.

- Advertisement -

സുപ്രിം കോടതി വരെ നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് പരീക്ഷ നടക്കുന്നത്. സുപ്രിം കോടതിയിൽ സംസ്ഥാനം നൽകിയ ഉറപുകൾ ഓരോന്നും പാലിക്കുന്ന തരത്തിൽ പഴുതടച്ച കോവിഡ് മാനദണങ്ങൾകനുസരിച്ച് തന്നെയാണ് പരീക്ഷ നടത്തുക. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച് പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത മാസം 18ന് ഹയർ സെക്കൻഡറിയും 13ന് വൊക്കേഷണൽ ഹയർ സെക്കണ്ടൻഡറിയുടെയും പരീക്ഷ അവസാനിക്കും.

- Advertisement -

Leave A Reply

Your email address will not be published.