പയ്യന്നൂരിൽ സുനിഷയുടെ ആത്മഹത്യ: ഭർതൃപിതാവും അറസ്റ്റിൽ; പിടിയിലായത് വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ; ചുമത്തിയ കുറ്റങ്ങൾ ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനവും
കണ്ണുർ: പയ്യന്നൂർ വെള്ളൂരിൽ. യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവും അറസ്റ്റിൽ. സുനിഷയുടെ ഭർത്താവ് വിജീഷിന്റെ അച്ഛൻ കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
വിജീഷിനെ പയ്യന്നൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 29നാണ് വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭർതൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
- Advertisement -
സംഭവത്തിനു ശേഷം വിജീഷിനേയും ഭർതൃവീട്ടുകാരേയും സുനീഷ കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഗാർഹിക പീഡനമായി മാറിയ യുവതിയുടെ ആത്മഹത്യ വിവാദമാവുകയും സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായിരുന്നു. യുവതിയുടെ മരണം ഭർത്താവിന്റേയും ഭർതൃവീട്ടുകാരുടേയും പീഡനം മൂലമാണെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ പരാതി.
- Advertisement -