Ultimate magazine theme for WordPress.

മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഓൺലൈനായി; മന്ത്രി ആന്റണി രാജു

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിലെ 8 സേവനങ്ങൾ കൂടി ഓൺലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓൺലൈനിലൂടെ നടത്താൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ എൻ.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനായി ലഭിക്കും. സ്റ്റേജ് കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെർമിറ്റ് പുതുക്കലും പെർമിറ്റ് മാറ്റവും ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

ഇതിലൂടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സർവ്വീസുകളുടെ പൂർത്തീകരണ പ്രഖ്യാപനം സെപ്റ്റംബർ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് നടക്കും.

- Advertisement -

Leave A Reply

Your email address will not be published.