തിരുവനന്തപുരം: കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്.
വടകരയിൽ നിന്നും ലോക്‌സഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി.ജയരാജൻറെ സഹോദരിയാണു പി.സതീദേവി. കേരള വനിതാ കമ്മിഷൻറെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിനിയായ പി.സതീദേവി.
- Advertisement -