തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച വി.എം സുധീരനെ നേരിൽക്കണ്ട് രാജി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. വി.എം സുധീരനുമായുളള പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോരായ്മകളെല്ലാം ചർച്ച ചെയ്ത് പ്രശ്നപരിഹാരം കാണും. രാജി പിൻവലിപ്പിക്കാൻ കെപിസിസി നേതൃത്വം തീവ്ര ശ്രമമാണ് നടത്തുന്നത്. സുധീരൻ രാജി പിൻവലിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി തുടരണമോയെന്നകാര്യം ഹൈക്കമാന്റുമായി ചർച്ച നടത്താനും തീരുമാനിച്ചു.
അതേസമയം പ്രശ്നങ്ങൾ കെ.സുധാകരൻ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന പ്രവർത്തനശൈലി സ്വീകരിക്കും. കൂടിയാലോചനകൾ നടത്തിയിട്ടുണ്ട് ഇല്ലെന്ന് പറയുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു.
- Advertisement -
കടുത്ത അഭിപ്രായഭിന്നതയെ തുടർന്നാണ് വി.എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവച്ചത്. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാൽ വി.എം സുധീരന്റെ പരാതിയെന്താണെന്ന് അറിയില്ലെന്നും രണ്ട് തവണ വി.എം സുധീരനെ വിളിക്കുകയും വീട്ടിൽപോയി കാണുകയും ചെയ്തെന്നാണ് കെ.സുധാകരൻ ആദ്യം പ്രതികരിച്ചത്.
- Advertisement -