സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളം എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകാൻ സജ്ജമാണെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം ലഭിച്ചയാൽ കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒരു കുട്ടി സ്‌കൂളിൽ പോയി തിരികെയെത്തുന്നത് വരെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂൾ തുറക്കുന്നതിനു മുമ്പേ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
- Advertisement -
കുട്ടികളിൽ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. കുറച്ച് കുട്ടികൾക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട എല്ലാവരും വാക്സിനേഷൻ നടത്തണമെന്നും മറ്റ് കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു . സ്‌കൂൾ പിടിഎ കൾ അതിവേഗത്തിൽ പുനഃ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
- Advertisement -