Ultimate magazine theme for WordPress.

വി.എം സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവച്ചു

0

 

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ എ.ഐ.സി.സി അംഗത്വവും രാജിവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം നടത്തുന്നതിനിടെയാണ് അദ്ദേഹം എ.ഐ.സി.സി അംഗത്വവും രാജിവച്ചത്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു.

- Advertisement -

കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നും സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് വിഎം സുധീരന്റെ ആരോപണം. സുധീരനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. രാജി പിൻവലിക്കണമെന്ന് കെ.പി.സി.സിയും ഇന്നലെ സുധീരനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സുധീരൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.