Ultimate magazine theme for WordPress.

‘കൊച്ചിയിലെ വീട്ടിൽ മുഖ്യമന്ത്രിയെത്തും’, തട്ടിപ്പിനായി മോൻസൻ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

0

കൊച്ചി : കോടികളുടെ സാമ്ബത്തിക തട്ടിപ്പിനായി മോൻസൻ മാവുങ്കൽ മുഖ്യമന്ത്രിയുടെ പേരും ഉപയോഗപ്പെടുത്തിയതായി റിപ്പോർട്ട്. കൊച്ചിയിലെ വീട്ടിൽ മുഖ്യമന്ത്രിയെത്തുമെന്ന് മോൻസൻ മാവുങ്കൽ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. പല കഥകളും മെനഞ്ഞാണ് മോൻസൻ നിക്ഷേപകരിൽ നിന്നും പണം തട്ടിയത്.

മോൻസൻമാവുങ്കിലിന്റെ വീടുകൾക്ക് സംരക്ഷമൊരുക്കാൻ നിർദ്ദേശിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്ന് ഇയാൾ പലരോടും വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം കൊണ്ടുള്ള അമൂല്യശേഖരം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചുവെന്നും സംരക്ഷണം വിലയിരുത്താൻ ലോക്നാഥ് ബെഹ്റ തന്നെ നേരിട്ടെത്തും. അവർക്കായി വലിയ പാർട്ടിയൊരുക്കണമെന്ന് മോൻസൻ അറിയിച്ചതായും അനൂപ് ആരോപിക്കുന്നുണ്ട്.

- Advertisement -

ഇത് കൂടാതെ ദൽഹിയിലെ സാമ്ബത്തിക തർക്കങ്ങൾ പരിഹരിക്കാൻ ശശിതരൂർ ഇടപെടുന്നുണ്ടെന്നും പരാതിക്കാരനോട് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. മോൻസന്റെ ഇടപാടുകളില് വിശദമായ അന്വേഷണം നടത്തണമെന്ന് ഇന്റലിജെൻസ് മേധാവിയോട് ആവശ്യപ്പെട്ട ലോക് നാഥ് ബെഹ്റ തന്നെയാണ് മോൻസന്റെ കൊച്ചിയിലെയും ചേർത്തലയിലെ വീടുകൾക്ക് സംരക്ഷണം നൽകണമെന്നും നിർദ്ദേശം നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ നിഴയിൽ നിൽക്കുമ്‌ബോഴാണ് ഏതാനും മാസങ്ങൾക്ക് മുമ്ബ് പുതിയ പോലീസ് മേധാവിയെയും മോൻസൻ സന്ദർശിച്ചിട്ടുണ്ട്.

അതിനിടെ മോൻസൻ മാവുങ്കലുമായി നടൻ ബാലയ്ക്കും ബന്ധമുള്ളതായും റിപ്പോർട്ട്. മോൻസന്റെ മുൻ ഡ്രൈവർ അജിത്തിനെ ബാല താക്കീത് ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. നാല് മാസം മുമ്ബുള്ള ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോൻസന്റെ പല കാര്യങ്ങളും അറിയുന്ന അജിത്ത് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ബാല അജിത്തിനെ ഫോൺ വിളിക്കുന്നത്. മോൻസനെ ശല്യം ചെയ്യരുതെന്നും അങ്ങനെയെങ്കിൽ അജിതിന് എതിരായ കേസുകൾ പിൻവലിക്കാമെന്നുമാണ് ബാല പറഞ്ഞത്.

എന്നാൽ പുറത്തുവന്നിരിക്കുന്ന ഫോൺ സംഭാഷണം നാല് മാസം മുമ്ബുള്ളതാണ. കൊച്ചിയിലെ തന്റെ അയൽവാസി. ഉയർന്ന ബന്ധങ്ങളുള്ള വ്യക്തി. സാമൂഹ്യ സേവനങ്ങൾ ധാരാളം ചെയ്യുന്ന വ്യക്തി ഇതാണ് മോൻസനുമായി തനിക്കുള്ള ബന്ധം. സഭാഷണം ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബാല അറിയിച്ചു. മോൻസന്റെ സാമ്ബത്തിക ഇടപാടുകളിൽ ബാലയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പരാതിക്കാരനായ എം.ടി. ഷമീർ ആരോപിക്കുന്നത്.

അതിനിടെ മോൻസന്റെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസുമായി ബ്ന്ധപ്പെട്ട് മോൻസൻ നിലവിൽ റിമാൻഡിലാണ്. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

മോൻസന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാവിലെ കോടതിയിൽ എത്തിക്കുന്നതിന് മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് രക്തസമ്മർദ്ദം ഉയർന്നത്. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൊറോണ ടെസ്റ്റും പൂർത്തിയാക്കി. അഞ്ച് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മോൻസന്റെ വീട്ടിൽ വനം വകുപ്പും പരിശോധയ്ക്ക് ഒരുങ്ങുകയയാണ്. ആനക്കൊമ്ബ് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. മ്യൂസിയത്തിന്റെ ദൃശ്യങ്ങളിൽ ആനക്കൊമ്ബിന്റെ ചിത്രങ്ങൾ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വകുപ്പുകൾ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

ആഢംബര വാഹനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയതായി ഇയാൾക്കെതിരേ നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള സംഘവും കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തി.

നേരത്തെ കലൂരിലെ വീട്ടിലും ചേർത്തലയിലെ വീട്ടിലും ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ വലിയ തോതിൽ ആഢംബര വാഹനങ്ങൾ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഢംബര വാഹനങ്ങളാണ് ഇവിടെയുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ആഢംബര വാഹനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പിന്നീട് ഇത് ക്രൈംബ്രാഞ്ചിന് കൈമാറി.

- Advertisement -

Leave A Reply

Your email address will not be published.