വിവാദ സിലബസ്; ഇസ്ലാമിക്, ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി വേണം, ചില ഭാഗങ്ങൾ ഒഴിവാക്കണം: വിദഗ്ധ സമിതി
കണ്ണൂർ സർവകലാശാല വിവാദ സിലബസ് വിഷയത്തിൽ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പുറത്ത്. വിവാദ സിലബസിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധ സമിതിയുടെ നിർദ്ദേശം.
ദീനദയാൽ ഉപാദ്ധ്യായ, ബൽരാജ് മാധോക് എന്നിവരുടെ പുസ്തകങ്ങൾ ഒഴിവാക്കണം. ഇസ്ലാമിക്, ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി ഉൾപ്പെടുത്തണം. സിലബസിൽ മഹാത്മാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
- Advertisement -
വി ഡി സവർക്കറെയും എം എസ് ഗോൾവാൾക്കറെയും ഉൾപ്പെടുത്താം. എന്നാൽ, ഹിന്ദു ദേശീയത എന്ന ഭാഗം ഉൾപ്പെടുത്തിയാണ് ഇവരെ പരിഗണിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
- Advertisement -