തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണ് ഓണക്കിറ്റിൽ ഉപയോഗിച്ചതെന്നത് സംബന്ധിച്ച് വ്യാപകമായ പരാതി ഉയർന്നെങ്കിലും മൗനം പാലിച്ചിരുന്ന മന്ത്രി ഒടുവിൽ സമ്മർദ്ദമേറിയപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കർഷകരെ സഹായിക്കാൻ വേണ്ടിയാണ് കിറ്റിൽ ഏലയ്ക്കാ ഉൾപ്പെടുത്താൻ തീരുമാനിച്ചതെങ്കിലും ഈ ഉദ്ദേശ്യശുദ്ധിയെ മുഴുവൻ അട്ടിമറിയ്ക്കുന്ന രീതിയിലായിരുന്നു ഏലയ്ക്ക സംഭരിച്ചത്. വർക്കല, വക്കം, പരവൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഏലയ്ക്ക ഗുണനിലവാരമില്ലാത്തതാണെന്ന് തെളിവ് സഹിതം വ്യാപകമായി പരാതി ഉയർന്നിരുന്നു.
- Advertisement -
ഇക്കാര്യം ഭക്ഷ്യമന്ത്രിയോടും പരാതിപ്പെട്ടിരുന്നു. പിന്നാലെ വിജിലൻസിനും പരാതി പോയി. ഒരു സ്വകാര്യ ഏജൻസിയിൽ നിന്ന് ഏലയ്ക്ക ഡിപ്പോ മാനേജർമാർ വാങ്ങുകയായിരുന്നുവെന്നാണ് പരാതി. ഏലയ്ക്കയ്‌ക്കൊപ്പം മറ്റു ചില വസ്തുക്കളും കൂട്ടിക്കലർത്തി വിതരണം ചെയ്തുവെന്നും ആരോപണം ഉന്നിച്ചിരുന്നു.സപ്ലൈക്കോയ്‌ക്കെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ടും പൂഴ്ത്തിയതായി പറയുന്നു.
ഏലയ്ക്ക സംഭരിച്ചതിൽ അപാകതയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും നൽകാൻ സപ്ലൈക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പർച്ചേസ് സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
- Advertisement -