നിതിനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി; സ്വയം കൈത്തണ്ട മുറിച്ച് പെൺകുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കട്ടർ കൈയിൽ കരുതിയത്, പക്ഷേ സംഭവിച്ചത് ഇങ്ങനെ..
കോട്ടയം: നിതിനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. നിതിനയുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയായി നിഥിന അൽപം അകൽച്ച കാണിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സ്വയം കൈത്തണ്ട മുറിച്ച് പെൺകുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കട്ടർ കൈയിൽ കരുതിയത്.
അതോടെ സ്നേഹം ബന്ധം നിലനിർത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി.
- Advertisement -
അതിനിടെ സെക്യൂരിറ്റി ഓഫീസർ ഓടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്രകോപനത്തിൽ കഴുത്തിലെ ഞരമ്ബ് മുറിയ്ക്കുകയായിരുന്നെന്നാണ് അഭിഷേക് പൊലീസിന് നൽകിയ മൊഴി.
- Advertisement -