Ultimate magazine theme for WordPress.

എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ സി.പി നായർ വിടവാങ്ങി; സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥൻ

0

തിരുവനന്തപുരം: എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ സി.പി നായർ വിടവാങ്ങി. 81 വയസ്സായിരുന്നു. സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു.

1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അന്തരിച്ച സിപി നായർ.ഭരണ പരിഷ്‌കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

- Advertisement -

സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവിൽ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയർമാനായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.