Ultimate magazine theme for WordPress.

കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഇതൊന്നും പ്രണയമല്ല, കർശന നിലപാടെടുത്ത് മന്ത്രി വീണാ ജോർജ്

0

 

തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്.

- Advertisement -

‘പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാവസ്ഥയാണ്. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തിൽ.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെൺകുട്ടികൾക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണ്’- മന്ത്രി വീണാ ജോർജ് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.