ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന് സഹായം നൽകിയെന്ന ആരോപണം. ചേർത്തല സിഐയെ സ്ഥലം മാറ്റി. സിഐ പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു.
ഈ ഉത്തരവിലാണ് ശ്രീകുമാറിൻറെ ഉത്തരവും ഉൾപ്പെട്ടിരിക്കുന്നത്. അതെസമയം നേരത്തേ, മോൻസണും ചേർത്തല സിഐയും തമ്മിൽ ഉറ്റബന്ധത്തിന് തെളിവായി ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
- Advertisement -
മോൻസണിനെതിരെ പരാതിപ്പെട്ട യുവതിയെ സിഐ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം മോൻസണിനോട് ഫോണിൽ പറയുന്നതാണ് പുറത്തുവന്നത്.
- Advertisement -